പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ ഓപ്പറേഷൻ തുഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി

പുറത്തൂര്‍ ഗ്രാമപഞ്ചായത്ത്‌ ഓപ്പറേഷൻ തുഫാൻ 2.0 ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം 28/09/2026 തീയതിയിൽ ബഹു.  പുറത്തൂര്‍  ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ജസ്സന ബാനു അവര്‍കൾ നിർവഹിച്ചു.ബഹു.ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.പ്രഭാകരന്‍   അവര്‍കളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്‍ ശ്രീ.സാദിഖ് അലി, ബഹു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി.ജുനൈനത്ത്, ബഹു മെമ്പർമാർ, തിരൂർ പോലീസ് സ്റ്റേഷന്‍ ASI,  ഉദ്യോഗസ്ഥർ,  ആശ വർക്കർമാർ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ഹരിതകർമ്മസേന അംഗങ്ങൾ, പുറത്തൂർ GHSS എസ്. പി. സി കേഡറ്റ്സ്,  NSS വൊളണ്ടിയേർസ്, അധ്യാപകർ, വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, പഞ്ചായത്ത്‌ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത്‌ സെക്രട്ടറി ശ്രീമതി.രജനി രവീന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.

op