ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026/27

ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026/27

ആമുഖം

 പ്രിയമുള്ളവരെ,

 പുറത്തൂർ ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതിയുടെ ആദ്യത്തെ ബഡ്ജറ്റ് ആണ്. നിലവിലുള്ള പദ്ധതികളുടെ പൂർത്തീകരണവും കാർഷികം, കുടിവെള്ളം, ടൂറിസം,ആരോഗ്യം, വിദ്യാഭ്യാസം  തുടങ്ങിയ സമഗ്ര മേഖലകളുടെയും വികസനവുമാണ് ഈ ഭരണസമിതിയുടെ ലക്ഷ്യം.

 നമ്മുടെ പഞ്ചായത്തിന്റെ സവിശേഷമായ ഭൂപ്രകൃതി ഉപയോഗപ്പെടുത്തി ടൂറിസം അനുബന്ധ മേഖലകളിലെ വികസനവും അതിലൂടെ പ്രതിശീർഷ വരുമാന  വർദ്ധനവുമാണ് ലക്ഷ്യം.

 സംസ്ഥാന സർക്കാറിന്റെ പ്ലാൻഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാൻഡ്, കേന്ദ്രവിഷ്കൃത പദ്ധതികൾക്കുള്ള വിഹിതം,തനത് വരുമാനം, ജില്ലാ പഞ്ചായത്ത് വിഹിതം എന്നിവയാണ് നമ്മുടെ പ്രധാന വരുമാനം സ്രോതസ്സുകൾ. അടിസ്ഥാനസൗകര്യ വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നതിന് ശ്രമിച്ചിട്ടുണ്ട്.

 പുറത്തൂർ ഗ്രാമപഞ്ചായത്തിന്റെ കാർഷിക ടൂറിസം മേഖലകളിലെ സമഗ്ര വികസനവും കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ അനുശാസിക്കുന്ന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനുള്ള പദ്ധതികൾക്ക് ആക്കം കുറിക്കുന്നതിന് ബഡ്ജറ്റിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നു

 എന്ന്,

 ജസ്നബാനു

( പ്രസിഡന്റ്,പുറത്തൂർ ഗ്രാമപഞ്ചായത്ത്)

  • ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026/27