കുഞ്ഞി കൈകളിൽ ഒരു വലിയ മാറ്റം 2nd phase (പ്ലാസ്റ്റിക് സെഗ്ഗ്രിഗേഷൻ ലിറ്ററസി ക്യാമ്പയിൻ )

October 14, 2026

കുഞ്ഞിക്കൈകളിൽ ഒരു വലിയ മാറ്റം: രണ്ടാം ഘട്ടം തുടരുന്നു... 
​
​പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കുഞ്ഞി കൈകളിൽ ഒരു വലിയ മാറ്റം(സമ്പൂർണ്ണ തരം തിരിക്കൽ സാക്ഷരതാ ക്യാമ്പയിൻ) എന്ന ജില്ലാതല IEC ക്യാമ്പയിന്റെ രണ്ടാം ഘട്ടം ഇന്ന് GUPS പുറത്തൂർ പടിഞ്ഞാറേക്കര ഗവൺമെന്റ് സ്കൂളിൽ വെച്ച് വിജയകരമായി നടന്നു.

​തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, RGSA DPMU , തിരൂർ ബ്ലോക്ക് പഞ്ചായത്ത്‌  പുറത്തൂർ ഗ്രാമ പഞ്ചായത്ത്‌ എന്നിവർ സംയുക്തമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.  

തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കുഞ്ഞീതുട്ടി ടി സ്വാഗതം പറഞ്ഞു.
ബഹു :​തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്‌ന കുളങ്ങര വീട്ടിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്‌ന ബാനു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.LSGD മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടർ സിദ്ദീഖ് കെ. മുഖ്യാതിഥിയായി പങ്കെടുത്തു.

തിരൂർ ബ്ലോക്ക്  പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അമീൻ സി. പി ,തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ മുണ്ടേകാട്ട്,പുറത്തൂർ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈനത്ത് കെ , ബ്ലോക്ക് ഡിവിഷൻ മെമ്പർ ഹനീഫ കെ. വി, വാർഡ് മെമ്പർ ശ്രീ രാജേഷ്, പുറത്തൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി രജനി രവീന്ദ്രൻ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പുറത്തൂർ ഗ്രാമ പഞ്ചായത്ത്‌ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരും അധ്യാപകരും ചടങ്ങിൽ സംസാരിച്ചു.  

​തുടർന്ന് നടന്ന പ്രത്യേക സെഷനുകളിൽ ഹരിതകർമ്മ സേനാംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും, RGSA കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ വേർതിരിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തു.  

​ സമ്പൂർണ്ണ പ്ലാസ്റ്റിക് തരംതിരിക്കൽ സാക്ഷരത നേടിയ സ്കൂളായി പ്രഖ്യാപിച്ചുകൊണ്ട് ഗവൺമെൻറ് പുറത്തൂർ പടിഞ്ഞാറേക്കര യു.പി സ്കൂളിന് LSGD ജില്ലാ ജോയിന്റ് ഡയറക്ടർ സാക്ഷ്യപത്രം കൈമാറി.

ശുചിത്വ പ്രതിജ്ഞയെടുത്തും അനുമോദന പത്രങ്ങൾ വിതരണം ചെയ്തുമാണ് ക്യാമ്പയിൻ അവസാനിച്ചത്.  

​സുന്ദരവും ശുചിത്വമുള്ളതുമായ നാളെയ്ക്കായി കുരുന്നുകളിലൂടെ മാറ്റത്തിന്റെ പുതിയൊരു പാത പടുത്തുയർത്താം

Team RGSA MLP

1