കുഞ്ഞി കൈകളിൽ ഒരു വലിയ മാറ്റം (പ്ലാസ്റ്റിക് സെഗ്ഗ്രിഗേഷൻ ലിറ്ററസി ക്യാമ്പയിൻ )
October 7, 2026
തദ്ദേശ സ്വയം ഭരണ വകുപ്പ് RGSA മലപ്പുറത്തിന്റെ നേതൃത്വത്തിൽ , തിരൂർ ബ്ലോക്ക് പഞ്ചായത്ത്, പുറത്തൂർ ഗ്രാമ പഞ്ചായത്ത് എന്നിവരുമായി സഹകരിച്ചു നടപ്പിലാക്കുന്ന
കുഞ്ഞി കൈകളിൽ ഒരു വലിയ മാറ്റം
(പ്ലാസ്റ്റിക് സെഗ്ഗ്രിഗേഷൻ ലിറ്ററസി ക്യാമ്പയിൻ )
ജില്ലയിലെ മൂന്നാമത്തെ സ്കൂളായ
GUP സ്കൂൾ പുറത്തൂർ പടിഞ്ഞാറേക്കരയിൽ വെച്ച് ഒക്ടോബർ 13 ന് നടക്കും..
ക്യാമ്പയിന്റെ ഭാഗമായ ബ്ലോക്ക് തല പോസ്റ്റർ പ്രകാശനം ബഹു : പുറത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസ്ന ബാനു എ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് പ്രഭാകരൻ ടി,ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈനത്ത് കെ തുടങ്ങിയവർ സംസാരിച്ചു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സൺ സാദിഖ് അലി , ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന നാലകത്ത് , പുറത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി രജനി , RGSAകോർഡിനേറ്റർമാർ, പുറത്തൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.